പോലീസിനെ കണ്ട് ഭയന്നോടി… ചീട്ടുകളി സംഘത്തിലെ ഒരാൾ കുളത്തിൽ വീണു മരിച്ചു….കിളിമാനൂർ: സുഹൃത്തുക്കളുമൊത്ത് ചീട്ട് കളിക്കുന്നതിനിടയിൽ പോലീസിനെ കണ്ട് ഭയന്ന് ഓടിയ മദ്ധ്യവയസ്കൻ കുളത്തിൽ വീണ് മരിച്ചു. കല്ലറ പാകിസ്ഥാൻ മുക്ക് സ്വദേശി വാഹിദ് (52) ആണ് മരിച്ചത്.

ചിതറ മന്ദിരം കുന്നിലായിരുന്നു സംഭവം. ചീട്ടുകളിക്കുന്നതിനായി സുഹൃത്ത്സംഘത്തോടൊപ്പം കൂടിയതായിരുന്നു ഇയാൾ. കളിച്ചുകൊണ്ടിരുന്നപ്പോൾ എത്തിയ പോലീസിനെ കണ്ട് സംഘം ചിതറി ഓടി. സ്ഥല പരിചയം ഇല്ലാതിരുന്ന വാഹിദ് സമീപത്തെ കുളത്തിൽ വീഴുകയായിരുന്നു. 

നാട്ടുകാരും പോലീസും ചേർന്ന് കരക്കെടുത്തെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കടയ്ക്കൽ താലൂക്ക് മോർച്ചറിയിൽ. വസ്തു വിൽപ്പന ബ്രോക്കറാണ് വാഹിദ്.
Previous Post Next Post