ചാമംപതാലിൽ നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി.

ചാമംപതാൽ:  നിയന്ത്രണംവിട്ട കാർ കടയിലേക്ക് ഇടിച്ചുകയറി. യാത്രക്കാർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. കൊടുങ്ങൂർ-മണിമല റോഡിൽ ചാമംപതാലിൽ ബുധനാഴ്ച പുലർച്ചെ രണ്ടരയോടെയായിരുന്നു അപകടം. വയനാട്ടിൽ നിന്നും റാന്നിയിലേക്ക് പോയ റാന്നി സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. റോഡിന്റെ എതിർദിശയിലുള്ള കടയിലേക്കാണ് കാർ അടിച്ചുകയരിയത്. കാറിന്റെ മുൻവശവും കടയുടെ ഭിത്തിയും തകർന്നു.

ചാമംപതാൽ കവലയിൽ കടയിലേക്ക് ഇടിച്ചുകയറിയ കാർ
Previous Post Next Post