നവ കേരള സദസ്… പരാതികൾ പരിഹരിക്കാൻ നോഡൽ ഓഫീസർമാർ


 
തിരുവനന്തപുരം: നവ കേരള സദസിലെ പരാതികൾ പരിഹരിക്കാൻ നോഡൽ ഓഫീസർമാരെ നിയമിക്കും. റവന്യു മന്ത്രി വിളിച്ച യോഗത്തിലാണ് തീരുമാനം. ഓരോ നിയോജക മണ്ഡലത്തിലും നോഡൽ ഓഫീസർമാരെ നിയമിക്കും.
നവകേരള സദസ്സിൽ പൊതുജനങ്ങളിൽ നിന്ന് 6,21,270 പരാതികളാണ് ലഭിച്ചത്. നവകേരളസദസ്സിലെ പരാതികൾ വി.വി.ഐ.പി. പരിഗണനയിൽ പരിഹരിക്കുമെന്ന് മന്ത്രി കെ. രാജൻ വ്യക്തമാക്കിയിരുന്നു. സർക്കാരിന് കിട്ടുന്ന എല്ലാപരാതികളിലും മറുപടി ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞിരുന്നു.

ഒരുമാസത്തിലേറെനീണ്ട നവകേരളസദസ് കഴിഞ്ഞ ശനിയാഴ്ച്ചയാണ് സമാപിച്ചത്.
Previous Post Next Post