മുഖ്യമന്ത്രിക്കെതിരെ വേറിട്ട പ്രതിഷേധവുമായി ബിജെപി പഞ്ചായത്തംഗംമുഖ്യമന്ത്രിക്കെതിരെ വേറിട്ട പ്രതിഷേധവുമായി ബിജെപി പഞ്ചായത്തംഗം. നവകേരള സദസിനായി മുഖ്യമന്ത്രി പിണറായി വിജയൻ കൊല്ലം പത്തനാപുരത്ത്  എത്തുന്നതിന് മുമ്പ് അൽപം മുൻപാണ് തലവൂർ ഗ്രാമപഞ്ചായത്ത് അംഗമായ രഞ്ജിത്ത് ശരീരമാസകലം വെള്ളപെയടിച്ചെത്തിയത്. സ്ഥിരമായി കറുപ്പിക്കുന്ന ആളാണ് രഞ്ജിത്ത്. മുഖ്യമന്ത്രി കടന്നുപോകുമ്പോൾ പോലീസ് അറസ്റ്റ് ചെയ്യാതിരിക്കാനാണ് കറുപ്പ് മാറ്റി മൊത്തത്തിൽ വെളളയടിച്ചതെന്ന് രഞ്ജിത്ത് പറഞ്ഞു. 
എന്നാൽ മുഖ്യമന്ത്രി എത്തുന്നതിന് മുൻപ് തന്നെ പോലീസ് രഞ്ജിത്തിനെ ഇവിടെ നിന്നും മാറ്റി. താൻ ജനപ്രതിനിധിയാണെന്ന് പറഞ്ഞിട്ടും പോലീസ് രഞ്ജിത്തിനെ പ്രതിഷേധിക്കാൻ അനുവദിച്ചില്ല.
മുഖ്യമന്ത്രിക്കെതികെ കരിങ്കൊടിയും കറുത്ത വസ്ത്രവും ധരിച്ചവരെ പോലീസ് പിടികൂടുന്നത് പതിവായതിന് പിന്നാലെയാണ് വെള്ള പെയിൻറടിച്ചെത്തിയ പ്രതിഷേധക്കാരെയും പോലീസ് നീക്കം ചെയ്യാൻ തുടങ്ങിയത്.
Previous Post Next Post