.
കൊച്ചി: ഫുട്‌ബോള്‍ കളിക്കുന്നതിനിടെ പന്ത് എടുക്കാന്‍ പോയ 10 വയസുകാരന് മര്‍ദനം. കുട്ടിയുടെ കാല്‍ അയല്‍വാസി അടിച്ചൊടിച്ചെന്ന് പരാതി. ബ്ലായിത്തറയില്‍ അനില്‍ കുമാറിന്റെ മകന്‍ നവീന് ആണ് അയല്‍വാസിയുടെ മര്‍ദനത്തില്‍ പരുക്കേറ്റത്.
ചമ്പക്കര സെയ്ന്റ് ജോര്‍ജ് സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിയാണ്. ഇന്നലെ വൈകീട്ട് ആറുമണിയോടെയാണ് സംഭവം. നവീന്‍ കൂട്ടുകാരൊത്ത് വീടിന് സമീപത്തെ പറമ്പില്‍ ഫുട്‌ബോള്‍ കളിക്കുമ്പോഴാണ് പന്ത് അടുത്ത വീടിന് സമീപത്തേക്ക് തെറിച്ചുപോയത്. ഇതെടുക്കാന്‍ ചെന്നപ്പോഴാണ് പത്തുവയസുകാരനെ മര്‍ദിച്ചത്. സംഭവത്തില്‍ സമീപവാസിയായ ബാലന്റെ പേരില്‍ കേസെടുത്തതായി മരട് പൊലീസ് അറിയിച്ചു.