മണിമലയിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 45 കാരൻ അറസ്റ്റിൽ. മണിമല: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 45 കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മണിമല,വെള്ളാവൂർ ചെറുതോട്ടുങ്കൽ വീട്ടിൽ സുരേഷ് സി.കെ (45) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ ഇന്ന് വെളുപ്പിനെ കോഴിക്കോട് സ്വദേശിയായ യുവാവിനെ കത്തി കൊണ്ട്  കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. യുവാവും, യുവാവിന്റെ സുഹൃത്തും സുഹൃത്തിന്റെ ബന്ധുവീടായ മണിമലയിൽ എത്തിയതായിരുന്നു. ഇവിടെവച്ച് ഇവരുടെ അയർവാസിയായ  സുരേഷും, യുവാവും തമ്മിൽ വാക്കുതര്‍ക്കം  ഉണ്ടാവുകയും, സുരേഷ് കയ്യിലിരുന്ന റബർകത്തികൊണ്ട് യുവാവിനെ കുത്തുകയുമായിരുന്നു. തുടർന്ന് ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നു കളയുകയും ചെയ്തു. പരാതിയെ തുടർന്ന് മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. മണിമല സ്റ്റേഷൻ എസ്.എച്ച്.ഓ ജയപ്രകാശ് എസ്.ഐ മാരായ വിജയകുമാർ, അനിൽകുമാർ, സി.പി.ഓ മാരായ ജസ്റ്റിൻ, സജിത്ത്, ജിമ്മി ജേക്കബ്,  ശ്രീജിത്ത് എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Previous Post Next Post