തിരുവനന്തപുരം: സംസ്ഥാനത്തെ ആംബുലൻസുകൾക്ക് താരിഫ് ഏർപ്പെടുത്തും. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി അഡീഷണൽ ട്രാൻസ്പോർട്ട് കമ്മീഷണർ അധ്യക്ഷനായി അഞ്ചംഗ സമിതി രൂപീകരിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ ഒരു മാസത്തിനുള്ളിൽ സമിതി റിപ്പോർട്ട് സമർപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. പാവപ്പെട്ടവരെ ആംബുലൻസുകൾ ഒരുപാട് ചൂഷണം ചെയ്യുന്നതായി കാണുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.ലൈഫ് സപ്പോർട്ടിങ് സംവിധാനമുള്ളതും അല്ലാത്തതുമായ ആംബുലൻസുകളെ രണ്ട് വിഭാഗമായി തിരിച്ചായിരിക്കും താരിഫ് ഏർപ്പെടുത്തുക. ആംബുലൻസ് സംഘടന നേതാക്കളുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. താരിഫ് ഏർപ്പെടുത്തുന്നതിനെ ആംബുലൻസ് സംഘടന നേതാക്കൾ സ്വാഗതം ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
ആംബുലൻസുകൾക്ക് താരിഫ് ഏർപ്പെടുത്തും… ഇനി അമിത കൂലി വാങ്ങുന്ന ആംബുലൻസുകൾക്ക് പിടി വീഴും
ജോവാൻ മധുമല
0
Tags
Top Stories