പൊലീസ് സ്റ്റേഷനില്‍ എസ്‌ഐയുമായി തര്‍ക്കം; അഭിഭാഷകനെതിരെ കേസെടുത്തു
പാലക്കാട് :  ആലത്തൂരില്‍ പൊലീസ് സ്റ്റേഷനിലെ വാക്കുതര്‍ക്കവുമായി ബന്ധപ്പെട്ട് അഭിഭാഷകനെതിരെ പൊലീസ് കേസെടുത്തു. വാഹനാപകടവുമായി ബന്ധപ്പെട്ട കേസില്‍ വാഹനം വിട്ടു കൊടുക്കണമെന്ന കോടതി ഉത്തരവുമായി എത്തിയ അഭിഭാഷകന്‍ അക്വിബ് സുഹൈലിനെതിരെയാണ് ആലത്തൂര്‍ പൊലീസ് കേസെടുത്തത്.

കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി, അസഭ്യം പറഞ്ഞു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് ആലത്തൂര്‍, ചിറ്റൂര്‍ സ്റ്റേഷനുകളിലായി കേസെടുത്തിട്ടുള്ളത്. അഭിഭാഷകനും ആലത്തൂര്‍ എസ്ആ റെനീഷും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെടുന്നതിന്റെ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
Previous Post Next Post