ജി സുരേഷ് കുമാര്‍ ബിജെപി സംസ്ഥാന സമിതിയില്‍ ചലച്ചിത്ര നിര്‍മാതാവ് ജി സുരേഷ് കുമാര്‍ ബിജെപി സംസ്ഥാന സമിതിയില്‍. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് സുരേഷ് കുമാറിനെ സംസ്ഥാന സമിതിയിലേക്ക് നാമനിര്‍ദേശം ചെയ്തത്. നേരത്തെ സിനിമാ സംവിധായകനും നടനുമായ മേജര്‍ രവിയെയും നടന്‍ ദേവനെയും ബിജെപി സംസ്ഥാന ഉപാധ്യക്ഷന്മാരായി തെരഞ്ഞെടുത്തിരുന്നു. കേരള പീപ്പിള്‍സ് പാര്‍ട്ടി എന്ന സ്വന്തം പാര്‍ട്ടിയെ ലയിപ്പിച്ചാണ് ദേവന്‍ ബിജെപിയിലേക്ക് എത്തിയത്.

Previous Post Next Post