പാമ്പാടിയിൽ മോഷണം, പെൺകുട്ടിക്ക് നേരെ അതിക്രമം എന്നിവ നടത്തിയ ശേഷം ഒളിവിൽ പോയ പ്രതി 27 വർഷങ്ങൾക്ക് ശേഷം പിടിയി പിടിയിലായത് .മീനടം പൊത്തംപുറം ഭാഗത്ത് ആലക്കുളത്ത് വീട്ടിൽ കാട്ടിൽ ബാബു പാമ്പാടി : മോഷണ കേസിലും, പ്രായപൂർത്തിയാകാത്ത പെൺകുട്ടിക്ക് നേരെ അതിക്രമം നടത്തിയ കേസിലും ഉൾപ്പെട്ട് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി 27  വർഷങ്ങൾക്കുശേഷം പോലീസിന്റെ പിടിയിലായി. മീനിടം പൊത്തംപുറം ഭാഗത്ത് ആലക്കുളത്ത് വീട്ടിൽ കാട്ടിൽ ബാബു എന്ന് വിളിക്കുന്ന ബാബു (58) എന്നയാളെയാണ് പാമ്പാടി പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ 1993 ല്‍ പാമ്പാടി സ്വദേശിയുടെ വീട്ടിൽ കയറി വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്യുകയും, തുടർന്നു കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ 1996 ൽ പാമ്പാടി സ്വദേശിനിയായ  പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഉപദ്രവിക്കുകയും ചെയ്ത കേസില്‍ പ്രതിയാവുകയുമായിരുന്നു. തുടര്‍ന്ന്  പാമ്പാടി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാൾ ഒളിവിൽ പോവുകയുമായിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാൾക്കെതിരെ കോടതി 2002 ൽ വീട്ടമ്മയുടെ മാല പൊട്ടിച്ച കേസിൽ തടവ് ശിക്ഷ വിധിക്കുകയും ചെയ്തിരുന്നു. ഇത്തരത്തിൽ കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞുവരുന്ന പ്രതികളെ പിടികൂടുന്നതിനുവേണ്ടി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചു നടത്തിയ ശക്തമായ തിരച്ചിലിനൊടുവിൽ  വയനാട് മാനന്തവാടിയിൽ വ്യാജ പേരിൽ കഴിഞ്ഞിരുന്ന ഇയാളെ പോലീസ് സംഘം പിടികൂടുകയായിരുന്നു. പാമ്പാടി സ്റ്റേഷൻ എസ്.എച്ച്.ഓ സുവർണ്ണ കുമാർ, എസ്.ഐ രമേഷ് കുമാർ, എ.എസ്.ഐ സിന്ധു, സി.പി.ഓ മാരായ  സുമീഷ് മക്മില്ലൻ, ശ്രീജിത്ത് രാജ്, നിഷ എന്നിവരും എസ്.പി യുടെ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.
Previous Post Next Post