കഞ്ചാവ് വിൽപ്പന… സ്‌കൂൾബസ് ഡ്രൈവർ പിടിയിൽ 
ഇടുക്കി: കഞ്ചാവ് വിൽപ്പന നടത്താൻ ശ്രമിച്ച് സ്‌കൂൾ ബസ് ഡ്രൈവർ പിടിയിൽ. കട്ടപ്പനയിലാണ് സംഭവം. സ്വകാര്യ സ്‌കൂളിലെ ഡ്രൈവറായ മുരിക്കാട്ടുകുടി സ്വദേശി സുധീഷ് (34) ആണ് പിടിയിലായത്. കട്ടപ്പനയിലും മറ്റും ചില്ലറ വിൽപ്പനക്കായി കൊണ്ടുവന്ന ഒരു കിലോ കഞ്ചാവും ഇയാളുടെ പക്കൽ നിന്നും പിടിച്ചെടുത്തു. എസ്.പിയുടെ രഹസ്യാന്വേഷണ സംഘമായ ഡൻസാഫിന് ലഭിച്ച വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഒന്നര വർഷത്തോളമായി ഇയാൾ സ്വകാര്യ സ്‌കൂളിലെ ഡ്രൈവറാണ്. പ്രതി വിദ്യാർത്ഥികൾക്ക് കഞ്ചാവ് നൽകിയിട്ടുണ്ടോ എന്നതുൾപ്പടെയുള്ള കാര്യങ്ങൾ അന്വേഷിക്കും. ഡൻസാഫ് ടീമും കട്ടപ്പന പോലീസും ചേർന്നാണ് പ്രതിയെ പിടികൂടിയത്.
Previous Post Next Post