ജോസ് പുത്തൻ കാലകോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്


കോട്ടയം: ജോസ് പുത്തൻകാല കോട്ടയം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്. എഴുവോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്. രാവിലെ 11.00 മണിക്ക് നടന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. അഡീഷണൽ ഡിസ്ട്രിക് മജിസ്ട്രേറ്റ് ബീന പി ആനന്ദ് വരണാധികാരിയായി. ജോസ് പുത്തൻ കാലയ്ക്ക് 14 വോട്ടും റെജി എം. ഫിലിപ്പോസിന് ഏഴു വോട്ടും ലഭിച്ചു.

കടുത്തുരുത്തി ഡിവിഷനിൽനിന്നുള്ള ജില്ലാ പഞ്ചായത്തംഗമാണ് ജോസ് പുത്തൻ കാല കേരള കോൺഗ്രസ് (എം )കക്ഷി പ്രതിനിധിയാണ്. കടുത്തുരുത്തി മാന്നാർ സ്വദേശിയാണ് .

അഡ്വ. ശുഭേഷ് സുധാകരൻ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം രാജിവച്ചതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.
Previous Post Next Post