ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു…


 
ഇടുക്കി: ഉപ്പുതറയിൽ ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. ഉപ്പുതറ സ്വദേശി അജിത് ആണ് മരിച്ചത്. ബൈക്കിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജെഫിന് പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8: 30ഓടെയാണ്‌ സംഭവം. ഇടിയുടെ ആഘാതത്തിൽ ബൈക്ക് തെറിച്ച് 50 അടി താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. അജിത്തിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.


Previous Post Next Post