വനംമന്ത്രി രാജിവെയ്ക്കണം; സർവ്വകക്ഷി യോഗം ബഹിഷ്കരിച്ച് കോൺഗ്രസ്വയനാട് : വയനാട്ടിലെ സർവ്വകക്ഷിയോഗം ബഹിഷ്കരിച്ച് കോൺഗ്രസ്. വനംമന്ത്രി രാജിവെയ്ക്കണമെന്നും വനംമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടക്കില്ലെന്നും അറിയിച്ച് യോഗം നടക്കുന്ന ഹാളിൽ നിന്ന് കോൺഗ്രസ് നേതാക്കൾ ഇറങ്ങിപ്പോവുകയായിരുന്നു. 

പ്രതിഷേധം കണക്കിലെടുത്ത് യോഗം നടക്കുന്ന സ്ഥലത്ത് വൻ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

 അതേസമയം വയനാട്ടിലെത്തിയ മന്ത്രിമാർക്ക് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചിരുന്നു. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

 വന്യജീവി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വയനാട് ജില്ല നേരിടുന്ന വിഷയങ്ങൾ ചർച്ച ചെയ്യാനാണ് സർവ്വ കക്ഷിയോഗം വിളിച്ചത്. മന്ത്രിമാരായ എം.ബി രാജേഷ്, കെ രാജൻ, എ.കെ ശശീന്ദ്രൻ എന്നിവരാണ് ജില്ലയിൽ എത്തിയത്.
Previous Post Next Post