മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരായ ആരോപണം; ഷോണ്‍ ജോര്‍ജ്ജിനെതിരെ കേസെടുത്ത് പൊലീസ്

തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയനെതിരെയുള്ള ആരോപണത്തില്‍ കോട്ടയം ജില്ലാ പഞ്ചായത്തംഗവും മുന്‍ എംഎല്‍എ പിസി ജോര്‍ജ്ജിന്റെ മകനുമായ ഷോണ്‍ ജോര്‍ജ്ജിനെതിരെ കേസെടുത്ത് പൊലീസ്.

കനേഡിയന്‍ കമ്പനിയുമായി ബന്ധപ്പെട്ട ആരോപണത്തിലാണ് നടപടി. 

വീണ നല്‍കിയ പരാതിയില്‍ തിരുവനന്തപുരം സൈബര്‍ പൊലീസാണ് കേസെടുത്തത്. ആരോപണം പ്രസിദ്ധപ്പെടുത്തിയ ഓണ്‍ലൈന്‍ മാധ്യമത്തിനെതിരെയും കേസെടുത്തു.

വീണയ്ക്ക് കനേഡിയൻ കമ്പനിയുണ്ടെന്ന് ഷോൺ ഫെയ്സ് ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനെതിരെയാണ് വീണ വിജയൻ പരാതി നൽകിയത്. 

ഷോണ്‍ ജോര്‍ജ്ജിനെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
Previous Post Next Post