ഗവർണർക്ക് നേരെ വീണ്ടും കരിങ്കൊടി പ്രതിഷേധം.. എസ്എഫ്ഐ പ്രവർത്തകരെ ബി.ജെ.പി പ്രവർത്തകർ മർദ്ദിച്ചു


തൃശ്ശൂർ: എങ്ങണ്ടിയൂരിൽ ഗവർണർക്ക് നേരെ വീണ്ടും എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം. 10 ലധികം വരുന്ന പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്. ഇതോടെ എസ്എഫ്ഐ പ്രവർത്തകരെ ബി.ജെ.പി പ്രവർത്തകർ മർദ്ദിച്ചു. സിആർപിഎഫിന്റെ സുരക്ഷാ വലയം മറികടന്നാണ് എസ്എഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചത്. ഇന്ന് ഉച്ചതിരിഞ്ഞ് ഗവർണർക്ക് രണ്ടു പരിപാടികൾ കൂടി ഉണ്ട്. അവിടെയും ശക്തമായി പ്രതിഷേധം നടക്കുമെന്നാണ് എസ്എഫ്ഐ നേതാക്കൾ അറിയിച്ചത്.

അതേസമയം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ച 25 എസ്.എഫ്.ഐ. പ്രവർത്തകരെ ഇന്നലെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുളങ്കുന്നത്തുകാവില്‍ ആരോഗ്യ സർവകലാശാലയുടെ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് വെളപ്പായ റോഡിൽ വെച്ച് എസ്.എഫ്.ഐ. പ്രവർത്തകർ ഗവർണറെ കരിങ്കൊടി കാണിച്ചത്. വനിതാ പ്രവർത്തകർ ഉൾപ്പെടെയുള്ള 25 എസ്.എഫ്.ഐക്കാരെയാണ് പോലീസ് പിടികൂടിയത്.
Previous Post Next Post