പാമ്പാടി :കൂരോപ്പടയിൽ ഉടമ അറിയാതെ പുരയിടത്തിൽ നിന്നും ലക്ഷങ്ങൾ വിലമതിക്കുന്ന തടി വെട്ടിവിറ്റ കേസിൽ പിതാവും മകനും ഉൾപ്പെടെ മൂന്ന് പേർ പാമ്പാടി പോലീസിൻ്റെ പിടിയിലായി
കഴിഞ്ഞ ദിവസം എറണാകുളത്ത് ജോലി ഉള്ള അഭിഭാഷകയുടെ പുരയിടത്തിലെ ലക്ഷങ്ങൾ വിലമതിക്കുന്ന തേക്ക് ,ആഞ്ഞിലി മരങ്ങൾ വെട്ടിമാറ്റിയ കേസിലാണ് അറസ്റ്റ് നടന്നത്
ചെന്നാമറ്റം സ്വദേശിയായ അനിൽ ,ഇയാളുടെ മകൻ ശരത് ,കൂരോപ്പട സ്വദേശിയായ പ്രദീപ് എന്നിവരാണ് പാമ്പാടി പോലീസിൻ്റെ പിടിയിലായത് എറണാകുളത്ത് ഉള്ള ഉടമയുടെ പരാതിയാണ് പ്രതികളെ പിടികൂടിയത് ഇവർ മുമ്പും ഇത്തരം കുറ്റകൃത്യങ്ങൾ നടത്തിയിട്ടുണ്ടോ എന്നത് പോലീസ് പരിശോധിച്ച് വരികയാണ് എസ് .ഐ അനിൽകുമാറിൻ്റെ നേതൃത്തത്തിൽ ഉള്ള പോലീസ് സംഘമാണ് പ്രതികളെ അതിവിദഗ്ദ്ധമായി പിടികൂടിയത്
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു