വി.ഡി സതീശനെതിരേ അസഭ്യ പരാമർശവുമായി കെ. സുധാകരൻ


ആലപ്പുഴ: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരേ അസഭ്യ പരാമർശവുമായി കെ.സുധാകരൻ. പത്രസമ്മേളനത്തിൽ വൈകിയെത്തിയതോടെയാണ് പ്രതിപക്ഷ നേതാവിനെതിരെ കെപിസിസി പ്രസിഡന്റ് അസഭ്യ വർഷം നടത്തിയത്. മാധ്യമപ്രവര്‍ത്തകരെ വിളിച്ചുവരുത്തിയിട്ട് പ്രതിപക്ഷ നേതാവ് എവിടെയെന്ന് അദ്ദേഹം ചോദിക്കുന്നു. മൈക്ക് ഓണാണെന്നും ക്യാമറയുണ്ടെന്നും ഓര്‍മിപ്പിച്ച് ഷാനിമോള്‍ ഉസ്മാനടക്കമുള്ള നേതാക്കള്‍ സുധാകരനെ കൂടുതല്‍ സംസാരിക്കുന്നതില്‍ നിന്ന് പിന്തിരിപ്പിച്ചു.ആലപ്പുഴ സമരാഗ്നി പരിപാടിക്കിടയിൽ പ്രതിപക്ഷ നേതാവിനെ കാത്ത് കെപിസിസി പ്രസിഡന്റ് ഇരുന്നത് 20 മിനിറ്റാണ്. ഇതോടെ കെ സുധാകരൻ മടങ്ങി. ദീപ്തി മേരി വർഗീസും ഡിസിസി പ്രസിഡണ്ട് ബാബു പ്രസാദും അനുനയിപ്പിച്ചിട്ടും കെ സുധാകരൻ നിന്നില്ല. വാർത്താസമ്മേളനത്തിന് മുൻപ് സുധാകരൻ അസഭ്യം പറഞ്ഞ വാർത്ത പുറത്തുവന്ന പശ്ചാത്തലത്തിലാണ് സുധാകരൻ മടങ്ങിപ്പോയതെന്നാണ് സൂചന. എന്നാൽ കെ സുധാകരൻ തിരികെ വരുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Previous Post Next Post