കുമരകത്ത് തോട്ടിൽ ചാടിയ മധ്യവയസ്കന്റെ ജഡം കണ്ടെത്തി,ഇയാൾ ഏറ്റുമാനൂർ കോടതിയിലെ ഗുമസ്തനാണെന്നും വാഴൂർ സ്വദേശിയാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്







 

കുമരകം ജെട്ടി  ത്തോട്ടിൽ ചാടിയ മധ്യവയസ്കൻ്റെ മൃതദേഹം ഫയർ ഫോഴ്സ് ഉദ്യോഗസ്ഥരെത്തി കണ്ടെടുത്തു. ഇന്ന് 11.45 നാണ് അപരിചിതനായി ആൾ സെൻ്റ് പീറ്റേഴ്സ് സ്കൂളിന് സമീപത്തെ കലുങ്കിനരികിൽ നിന്നും തോട്ടിലേക്ക് ചാടിയത്. കുമരകം പോലീസ് നടത്തിയ അന്വേക്ഷണത്തിൽ കോടതിയലെ കേസ് ഫയലുകൾ കണ്ടെടുത്തു. ഇതിൽ നിന്നും ഇയാൾ വക്കീൽ ഗുമസ്തനാണെന്ന് കണ്ടെത്താനായി . ഒരു വക്കീലിൻ്റെ ഫോൺ നമ്പരും ലഭിച്ചു. നാഗമ്പടo ഔട്ട്ലറ്റിൽ നിന്നും ഇന്ന് മദ്യം വാങ്ങിയ ബില്ലും കണ്ടെത്തി. ഫയർഫോഴ്സ് എത്തി 10 മിനിറ്റിനുള്ളിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. ഇയാൾ ഏറ്റുമാനൂർ കോടതിയിലെ ഗുമസ്തനാണെന്നും വാഴൂർ സ്വദേശിയാണെന്നും ഉദ്ദേശം 55 വയസ് ഉണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്

Previous Post Next Post