സൗദിയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി


 
സൗദി ദമ്മാമിലെ നാബിയയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ ഇരിക്കൂർ സ്വദേശി ഷംസാദ് മേനോത്തി (32) നെയാണ് താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബവുമൊത്ത് ദമ്മാം ഖത്തീഫിൽ താമസിച്ചു വരികയായിരുന്നു ഷംസാദ്. ഒരാഴ്ച മുമ്പ് കുടുംബം നാട്ടിലേക്ക് മടങ്ങിയിരുന്നു. മൃതദേഹം ഖത്തീഫ് സെൻട്രൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കെ.എം.സി.സി ഖതീഫ് സെൻട്രൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടപടികൾ പൂർത്തിയാക്കി വരികയാണ്.
Previous Post Next Post