സിവിൽ പോലീസ് ഓഫീസർ മരിച്ചനിലയിൽ കണ്ടെത്തി

 
തിരുവനന്തപുരം : സിവിൽ പോലീസ് ഓഫീസർ മരിച്ചനിലയിൽ കണ്ടെത്തി. ചടയമംഗലം കലയം സ്വദേശി ബിനുവിനെ ആണ് വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 

പാങ്ങോട് പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ ആണ് ബിനു. പതിവ് പോലെ രാവിലെ നടക്കാൻ ഇറങ്ങിയതായിരുന്നു ബിനു.. വരുന്ന സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോളാണ് ബിനുവിനെ വീടിന് സമീപമുള്ള പഴയ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചടയമംഗലം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു
Previous Post Next Post