യു.എ.ഇയിൽ യുപിഐ, റുപ്പേ കാർഡ് സേവനങ്ങൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി . പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദുമായുള്ള കൂടിക്കാഴ്ച്ചയ്ക്കിടെയായിരുന്നു തീരുമാനം. ഇന്ത്യയുടെ ഡിജിറ്റൽ പേയ്മെന്റ് സംവിധാനമായ യുപിഐയും യുഎഇയും എഎഎൻഐയും തമ്മിൽ ബന്ധിപ്പിക്കാനുള്ള സുപ്രധാന കരാറിൽ ഇരുനേതാക്കളും ഒപ്പിട്ടു. യുഎഇയിൽ റുപ്പേ കാർഡ് സർവീസുകളുടെ പ്രവർത്തന ഉദ്ഘാടനം ഇരുവരും നിർവഹിച്ചു.ഉഭയകക്ഷി നിക്ഷേപ ഉടമ്പടി, ഇലക്ട്രിക്കല്‍ ഇന്റര്‍കണക്ഷന്‍, വ്യാപാര മേഖലയിലെ സഹകരണം, ഇന്ത്യ-മിഡിലീസ്റ്റ് സാമ്പത്തിക ഇടനാഴിയില്‍ ഇന്ത്യയും യു.എ.ഇയും തമ്മിലുള്ള കരാര്‍, ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പദ്ധതികളിലെ സഹകരണത്തിനുള്ള ധാരണാപത്രം എന്നിവയുടെ കൈമാറ്റത്തിന് ഇരു നേതാക്കളും സാക്ഷ്യം വഹിച്ചു. അബുദബിയിൽ ക്ഷേത്രം യാഥാർത്ഥ്യമാക്കിയതിന് പ്രധാനമന്ത്രി നന്ദി അറിയിച്ചു .
യു.എ.ഇയിൽ യു.പി.ഐ, റുപ്പേ സേവനങ്ങൾക്ക് തുടക്കമിട്ട് പ്രധാനമന്ത്രി…
ജോവാൻ മധുമല
0
Tags
Top Stories