രാജ്യസഭാ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് ബിജെപി

ന്യൂഡൽഹി : രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി പട്ടിക ബിജെപി പുറത്തിറക്കി. ബീഹാർ, ഛത്തീസ്ഗഡ്, ഹരിയാന, കർണാടക, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ബിജെപിക്ക് രാജ്യസഭാ സീറ്റിലേക്ക് ഒഴിവുകൾ വന്നിട്ടുള്ളത്. ഈ സംസ്ഥാനങ്ങളിൽ നിന്നുമുള്ള ടിക്കറ്റിൽ രാജ്യസഭയിലേക്ക് എത്തുന്ന സ്ഥാനാർത്ഥികളുടെ പട്ടികയാണ് ഇപ്പോൾ ബിജെപി പ്രഖ്യാപിച്ചിട്ടുള്ളത്.

ബീഹാറിൽ നിന്നും ഡോ. ധർമ്മ ശീല ഗുപ്തയും ഡോ. ഭീം സിംഗും ആണ് ബിജെപി ടിക്കറ്റിൽ രാജ്യസഭയിലേക്ക് എത്തുക. ഛത്തീസ്ഗഡിലെ ബിജെപിയുടെ രാജ്യസഭാ സ്ഥാനാർഥി രാജാ ദേവേന്ദ്ര പ്രതാപ് സിംഗ് ആണ്. ഹരിയാനയിൽ നിന്നും സുഭാഷ് ബരാല ആണ് രാജ്യസഭാ സ്ഥാനാർത്ഥി ആകുന്നത്. കർണാടകയിൽ നിന്നും ഒഴിവ് വന്നിട്ടുള്ള ഒരു രാജ്യസഭാ സീറ്റിൽ നാരായണ കൃഷ്ണസ ഭണ്ഡഗേ സ്ഥാനാർത്ഥിയാകുന്നത്.

ബിജെപിക്ക് ഏറ്റവും കൂടുതൽ രാജ്യസഭാ സീറ്റുകൾ ഒഴിവ് വന്നിട്ടുള്ളത് ഉത്തർപ്രദേശിൽ നിന്നുമാണ്. ഉത്തർപ്രദേശിൽ ഒഴിവ് വന്നിട്ടുള്ള 7 സീറ്റുകളിലേക്കാണ് ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുള്ളത്. സുധാംശു ത്രിവേദി, ആർ പി എൻ സിംഗ്, ചൗധരി തേജ് വീർ സിംഗ്, അമർപാൽ മൗര്യ, നവീൻ ജെയിൻ, സാധന സിംഗ്, സംഗീത ബൽവന്ത് എന്നിവരാണ് ഉത്തർപ്രദേശിൽ നിന്നും ബിജെപി ടിക്കറ്റിൽ രാജ്യസഭയിലേക്ക് മത്സരിക്കുന്നത്. ഉത്തരാഖണ്ഡിൽ നിന്നും മഹേന്ദ്ര ഭട്ടും പശ്ചിമബംഗാളിൽ നിന്നും സമിക് ഭട്ടാചാര്യയും ആണ് ബിജെപിയുടെ രാജ്യസഭാ സ്ഥാനാർത്ഥികൾ ആകുന്നത്.
Previous Post Next Post