പത്തനംതിട്ട : തിരുവല്ല നന്നൂരിൽ ആന ഇടഞ്ഞു. വള്ളംകുളം പുത്തൻകാവ് മഹാദേവ ക്ഷേത്രത്തിന്റെ ഉടമസ്ഥതയിലുള്ള നാരായണൻകുട്ടി എന്ന ആനയാണ് ഇടഞ്ഞത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെ ആയിരുന്നു സംഭവം. ആനയെ തളച്ചിരുന്ന പറമ്പിൽ നിന്നും വെള്ളം കുടിക്കാനായി മറ്റൊരിടത്തേക്ക് അഴിച്ചു കൊണ്ടുപോകുമ്പോൾ ഇടയുകയായിരുന്നു. ഇടഞ്ഞോടിയ ആന സമീപത്തെ ചില വീടുകളുടെ പുരയിടങ്ങളിൽ ചെറിയ നാശനഷ്ടം വരുത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ആനയ്ക്കു മയക്കുവെടിവച്ചു.
തിരുവല്ലയിൽ ആന ഇടഞ്ഞു…വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി ആനയ്ക്കു മയക്കുവെടിവച്ചു.
ജോവാൻ മധുമല
0
Tags
Top Stories