പെണ്‍കുട്ടിക്ക് നേരെ ലൈംഗിക അതിക്രമം.. മദ്രസ അധ്യാപകന്‍ പിടിയിൽവയനാട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക അതിക്രമത്തിന് ഇരയാക്കാന്‍ ശ്രമിച്ചുവെന്ന കേസില്‍ മദ്രസ അധ്യാപകൻ അറസ്റ്റിൽ. എടവക കമ്മോം കെ.സി. മൊയ്തു (32) എന്നയാളെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്. അതിക്രമത്തിനിരയായ കുട്ടി വീട്ടില്‍ പരാതി പറയുകയും വീട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയുമായിരുന്നു.എസ്.ഐ ജാന്‍സി മാത്യു എത്തി കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതിന്റെ അടിസ്ഥാനത്തില്‍ മാനഭംഗത്തിനും പോക്‌സോ നിയമപ്രകാരവും യുവാവിനെതിരെ കേസെടുത്തു. ഇയാള്‍ മുന്‍പും തന്നോട് മോശമായി പെരുമാറിയിരുന്നതായി കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Previous Post Next Post