സ്വർണവിലയിൽ വീണ്ടും വർധന





 
രണ്ട് ദിവസം ഒരേ വില തുടർന്ന ശേഷം സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 20 രൂപയും പവന് 160 രൂപയും വർധിച്ച് യഥാക്രമം 5,770 രൂപയിലും 46,160 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 5,750 രൂപയിലും പവന് 46,000 രൂപയിലുമാണ് രണ്ട് ദിവസം വ്യാപാരം നടന്നത്.

Read Also:  ചുട്ടുപൊള്ളി കേരളം; 9 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്
ഈ മാസത്തെ ഏറ്റവും കൂടിയ വില ഫെബ്രുവരി 2 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,830 രൂപയും പവന് 46,640 രൂപയുമാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഫെബ്രുവരി 15 ന് രേഖപ്പെടുത്തിയ ഗ്രാമിന് 5,690 രൂപയും പവന് 45,520 രൂപയുമാണ്.

രാജ്യാന്തര വിപണിയിൽ നിലവിൽ വിലയിടിവ് സ്വർണത്തെ ബാധിക്കില്ലെന്നും നിക്ഷേപമെന്ന നിലയിലും പണപ്പെരുപ്പത്തിനെതിരായ വിലയേറിയ സംരക്ഷണമെന്ന നിലയിലും സ്വർണം പുതിയ റെക്കോർഡുകൾ ഭേദിക്കും എന്ന് തന്നെയാണ് വിദഗ്ദർ പറയുന്നത്. സാമ്പത്തിക അനിശ്ചിതത്വങ്ങളും ഭൗമരാഷ്ട്രീയ പിരിമുറുക്കങ്ങളും വരും വർഷങ്ങളിലും സ്വർണത്തെ സ്വാധിനിക്കും എന്നാണ് വിലയിരുത്തൽ.
Previous Post Next Post