സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തോതിൽമൂന്നാം ദിനവും ഉപയോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു
തിരുവനന്തപുരം: വേനല്‍ കടുത്തതോടെ, സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം തുടർച്ചയായി മൂന്നാം ദിനവും വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റ് കടന്നു. ബുധനാഴ്ച സംസ്ഥാന ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന തോതിലുള്ള വൈദ്യുതി ഉപയോഗമാണ് രേഖപ്പെടുത്തിയത്.
വൈകിട്ട് 6 മണി മുതല്‍ 10 മണി വരെയുള്ള പീക്ക് അവറില്‍ 5066 മെഗാവാട്ടായിരുന്നു ഉപയോഗിച്ചത്. ഈ മാസം 11 ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ടെന്ന സർവകാല റെക്കോഡാണ് ഇന്നലത്തെ 5066 മെഗാവാട്ട് ഉപയോഗത്തിലൂടെ മറികടന്നത്. ഇന്നലത്തെ മൊത്തം ഉപയോഗം 101.84 ദശലക്ഷം യൂണിറ്റാണ് രേഖപ്പെടുത്തിയത്.
അതേസമയം, വൈദ്യുതി ഉപയോഗം വർധിച്ച സാഹചര്യത്തിൽ മുഖ്യമന്ത്രി വിളിച്ച സർവ്വകക്ഷി യോഗം ഇന്നു നടക്കും. കറന്‍റ് ചാർജ് കൂടുമോ പവർകട്ട് ഉണ്ടാകുമോയെന്നുള്ള നിർണായക തീരുമാനങ്ങൾ യോഗത്തിലുണ്ടാവും. കടുത്ത ചൂടിനെ താങ്ങാൻ പറ്റാത്ത ജനങ്ങൾക്ക് പവർ കട്ടെന്ന ഇരുട്ടടി കൂടി ഏറ്റുവാങ്ങേണ്ടി വരുമോയെന്നുള്ള വിവരം ഇന്നറിയാം. കൂട്ടത്തിൽ ചാർജ് വർധന കൂടി ഉണ്ടായാൽ ഡബിൾ ഷോക്കായിരിക്കും ഉണ്ടാകുക.
Previous Post Next Post