ചെങ്കടലില്‍ ഹൂതി ആക്രമണം; 21 ജീവനക്കാരെ രക്ഷപ്പെടുത്തി ഇന്ത്യൻ നാവികസേന


സന : ചെങ്കടലില്‍ ഹൂതി ആക്രമണത്തില്‍ തകര്‍ന്ന കപ്പലില്‍ നിന്ന് ഒരു ഇന്ത്യന്‍ പൗരന്‍ ഉള്‍പ്പെടെ 21 ജീവനക്കാരെ രക്ഷപ്പെടുത്തിയതായി ഇന്ത്യന്‍ നാവികസേന.

നാവികസേനയുടെ യുദ്ധക്കപ്പലായ ഐഎന്‍എസ് കൊല്‍ക്കത്തയിലാണ് ഇവരെ സുരക്ഷിതരായി എത്തിച്ചത്.

 ആക്രമത്തില്‍ പരിക്കേറ്റ ജീവനക്കാര്‍ക്ക് കപ്പലിന്റെ മെഡിക്കല്‍ സംഘം വൈദ്യസഹായം നല്‍കിയതായും ഇന്ത്യന്‍ നാവികസേന അറിയിച്ചു.

ചെങ്കടലില്‍ ഏദന്‍ കടലിടുക്കില്‍ വച്ചാണ് ബാര്‍ബഡോസ് പതാകയുള്ള ചരക്കു കപ്പലിനു നേര്‍ക്ക് ഹൂതി വിമതരുടെ മിസൈല്‍ ആക്രമണമുണ്ടായത്. ആക്രമണത്തില്‍ മൂന്ന് കപ്പല്‍ ജീവനക്കാര്‍ മരിച്ചു. സംഭവത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

ലൈബീരിയന്‍ ഉടമസ്ഥതയിലുള്ള ട്രൂ കോണ്‍ഫിഡന്‍സ് എന്ന കപ്പലിനു നേരെയാണ് ആക്രമണം ഉണ്ടായത്. ബാര്‍ബഡോസിനായാണ് കപ്പല്‍ സര്‍വീസ് നടത്തുന്നത്. ആക്രമണത്തില്‍ കപ്പലിനു തീപിടിച്ചു പൂര്‍ണമായി കത്തി നശിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന അധിനിവേശത്തില്‍ പലസ്തീനു പിന്തുണ പ്രഖ്യാപിച്ചാണ് തങ്ങളുടെ ആക്രമണത്തിന് കാരണമെന്ന് ഹൂതി വിമതര്‍ പ്രതികരിച്ചിരുന്നു.
Previous Post Next Post