അതിരപ്പള്ളിയില്‍ വീടിനുള്ളില്‍ കയറി കാട്ടാന കൂട്ടത്തിന്‍റെ ആക്രമണംതൃശൂര്‍: അതിരപ്പള്ളിയില്‍ വീടിനുള്ളില്‍ കയറി കാട്ടാന കൂട്ടത്തിന്‍റെ ആക്രമണം.

 ഇന്നലെ രാത്രിയോടെയാണ് കാട്ടാനക്കൂട്ടം വീടിനുള്ളില്‍ കയറി ആക്രമണം അഴിച്ചുവിട്ടത്. അതിരപ്പിള്ളി പ്ലാന്‍റേഷൻ കോർപറേഷൻ വെൽഫയർ ഓഫീസറുടെ വീടിന് നേരെയാണ് ആക്രമണം ഉണ്ടായത്.

 വീട്ടുപയോഗത്തിനുള്ള പല ഉപകരണങ്ങളും നശിപ്പിച്ച നിലയിലാണ്. ഫര്‍ണിച്ചറുകളും മറ്റും തകര്‍ത്തിട്ടിട്ടുണ്ട്. കാട്ടാനക്കൂട്ടം വീടിനകത്ത് കയറിയ സമയത്ത് ഇവിടെ ആരുമുണ്ടാകാതിരുന്നതിനാൽ അപായമുണ്ടാകുന്ന സാഹചര്യമുണ്ടായില്ല.

 രാവിലെ തോട്ടത്തിലെത്തിയ തൊഴിലാളികളാണ് വീട് ആന ആക്രമിച്ച നിലയിൽ കണ്ടത്. പ്ലാന്‍റേഷൻ തോട്ടത്തിനോട് ചേര്‍ന്നാണ് ഓഫീസറുടെ വീടുള്ളത്.
Previous Post Next Post