ഏത് മണ്ഡലത്തിലും മത്സരിക്കാൻ തയ്യാറണെന്ന് കോൺഗ്രസ് നേതാവും എംപിയുമായ കെ മുരളീധരൻ. നാളെ രാവിലെ തൃശൂരിൽ സ്വീകരണം

തൃശൂരിൽ കോൺഗ്രസിൻ്റെ അപ്രതീക്ഷിത സ്ഥാനാർത്ഥിയായ കെ മുരളീധരന് നാളെ പ്രവർത്തകർ സ്വീകരണം നൽകും.

രാവിലെ തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തുന്ന മുരളീധരനെ പാർട്ടി ഓഫീസിലേക്ക് പ്രവർത്തകരുടെ നേതൃത്വത്തിൽ ആനയിക്കും.

ഏത് മണ്ഡലത്തിലും മത്സരിക്കാൻ തയ്യാറണെന്ന് കെ മുരളീധരൻ പറഞ്ഞു.

മാധ്യമങ്ങളെ കാണാതിരുന്നത് പ്രതിഷേധം കൊണ്ടല്ലെന്നും സ്ഥാനാർഥിത്വം പ്രഖ്യാപിച്ച ശേഷം പ്രതികരിക്കാമെന്ന് കരുതിയാണെന്നും മുരളീധരൻ പറഞ്ഞു. 

സ്ഥാനാർഥി പുതിയ ആൾ വരുമ്പോൾ കൺവെൻഷന് മാറ്റമൊന്നും ഉണ്ടാവില്ല. 
അത് നടക്കുമെന്നും മുരളീധരൻ കോഴിക്കോട് പറഞ്ഞു.
Previous Post Next Post