ആലപ്പുഴയിൽ മിന്നലടിച്ച് സ്വിച്ച് ബോർഡും ഫ്യൂസും പൊട്ടിത്തെറിച്ചു; ഇലക്ട്രോണിക് ഉപകരണങ്ങൾ


ആലപ്പുഴ: ഇടിമിന്നലിൽ വീടിന്‍റെ വയറിങ് പൂർണമായി കത്തിനശിച്ചു. ഇലക്ട്രോണിക് ഉപകരണങ്ങൾക്കും കേടുപാടുണ്ടായി.

 പുന്നമട വാർഡ് കണ്ടത്തിൽ പി സുരേന്ദ്രന്‍റെ വീട്ടിലാണ് കഴിഞ്ഞ രാത്രി ഉണ്ടായ ഇടിമിന്നൽ നാശം വിതച്ചത്. മിന്നലേറ്റ വീട്ടിലെ വയറിങ് പൂർണമായും കത്തി നശിച്ചു. സ്വിച്ച് ബോർഡുകളും ഫ്യൂസും പൊട്ടിത്തെറിച്ചു. വീട്ടിലുണ്ടായിരുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾക്കും കേടുപാടുണ്ടായി.

വീടിന്‍റെ ഭിത്തിയിലെ ചില ഭാഗങ്ങളിലും പൊട്ടൽ ഉണ്ടായിട്ടുണ്ട്. സുരേന്ദ്രനും ഭാര്യ ഷൈലജയും മാത്രമാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. വലിയ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപെട്ടതിന്റെ ആശ്വാസത്തിലാണ് സുരേന്ദ്രനും ഷൈലജയും. ഏകദേശം 2 ലക്ഷം രൂപ നഷ്ടം ഉണ്ടായതായാണ് കണക്കാക്കുന്നത്. സംഭവത്തെ തുടർന്ന് കെ എസ് ഇ ബി അധികൃതർ വീട്ടിലെത്തി പരിശോധന നടത്തി.
Previous Post Next Post