കഴിഞ്ഞ മൂന്നുവർഷം കൊണ്ട് പാമ്പാടി പഞ്ചായത്തിൽ നടന്നത് സമഗ്ര വികസനം


പാമ്പാടി. കഴിഞ്ഞ മൂന്നുവർഷം കൊണ്ട് പാമ്പാടി ഗ്രാമ പഞ്ചായത്തിൽ സമഗ്ര വികസനം നടത്തിയെന്ന് പ്രസിഡൻ്റ് അടക്കമുള്ള ഭരണകക്ഷിയംഗങ്ങൾ പാമ്പാടി പ്രസ്സ് ക്ലബ്ബിൽ നടന്ന പത്ര സമ്മേളനത്തിൽ  അറിയിച്ചു. ജൽ ജീവൻ പദ്ധതിയിൽ പൈപ്പ് ഇടാനുള്ള കുഴിയെടുത്ത മുഴുവൻ ഗ്രാമീണ റോഡുകളും നന്നാക്കുന്നതിന് 9. 34 കോടി രൂപ അനുവദിച്ചു. മൂന്നു ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പിലാക്കുന്നത്. ആദ്യഘട്ടത്തിൽ ഓരോ വാർഡിലും 10 ലക്ഷം വീതം രണ്ടു കോടി രൂപയുടെ എസ്റ്റിമേറ്റ് ഇന്നു കൊണ്ട് പൂർത്തീകരിക്കും
ഏഴുകോടി രൂപ അർബൻ ഡവലപ്പ്മെൻ്റ് കോർപ്പറേഷനിൽ നിന്നും വായ്പ എടുത്ത് ബസ് സ്റ്റാൻ്റ് സമുച്ചയം നിർമ്മിക്കും. വായ്പയുടെ നടപടികളുടെകളൂടെ ഭാഗമായി സ്ഥലം പഞ്ചായത്തിൻ്റെ പേരിലാക്കി കരമടച്ചു കഴിഞ്ഞു.എം.എൽ.എ. ഫണ്ട് അനുവദിച്ചാൽ അതും ഉപയോഗിക്കുമെന്നും പ്രസിഡൻ്റ് പറഞ്ഞു. ലൈഫ് ഭവന പദ്ധതിയുടെ 50 ശതമാനം പൂർത്തീകരിച്ചു. തിരഞ്ഞെടുക്കപ്പെട്ട വൃദ്ധജനങ്ങൾക്ക് ഓരോ വർഷവും 300 കട്ടിലുകൾ വിതരണം ചെയ്തു കഴിഞ്ഞു. സാധാരണക്കാർക്കും, തൊഴിലാളികൾക്കും വനിതാ ഹോട്ടൽ സഹായകരമായി. കാളച്ചന്ത തെള്ളി ച്ചുവട്ടിൽ നിർമ്മിക്കുന്ന ടേക്ക് എ ബ്രേക്ക് കെട്ടിടം നിർമ്മിക്കുന്നതിന് തുടക്കം കുറിച്ചു. മുടങ്ങിക്കിടന്ന കാർഷിക വിപണന കേന്ദ്രത്തിൻ്റെ മുറികൾ വാടക കുറച്ച് ലേലം ചെയ്തു നൽകി. കമ്മ്യൂണിറ്റി ഹാൾ അറ്റകുറ്റപണികൾ തീർത്ത് കുറഞ്ഞ വാടകയ്ക്ക് തുറന്നു കൊടുത്തു.
പഞ്ചായത്ത് പൊതു ശ്മശാനം നവീകരിച്ചതായും പ്രസിഡൻ്റ് ഡാലി റോയ്, വൈസ് പ്രസിഡൻ്റ് പി.ഹരികുമാർ, ഭരണസമിതി അംഗങ്ങളായ അനീഷ് പി. വി. ,കെ. കെ. തങ്കപ്പൻ,ശശികല പി.എസ്., സാബു എം. ഏബ്രഹാം, ഏബ്രഹാം , കുര്യൻ കുഴിയടിത്തറ എന്നിവർ വികസന പ്രവർത്തനങ്ങൾ വിവരിച്ചു
Previous Post Next Post