ഫേസ്ബുക്കിൽ പോസ്റ്റിട്ടു; മുൻ നേതാവിനെ ബിജെപി ഓഫീസിൽ വിളിച്ചുവരുത്തി കൈ തല്ലിച്ചതച്ചെന്ന് പരാതി







ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടതിന് തിരുവനന്തപുരത്ത് മുൻ ബിജെപി നേതാവിനെ പാർട്ടി ഓഫീസിൽ വിളിച്ചുവരുത്തി കൈ തല്ലിച്ചതച്ചു. ശ്രീകാര്യം സ്വദേശി സായി പ്രശാന്തിൻ്റെ കൈകളാണ് തല്ലിച്ചതച്ചത്. സായി പ്രശാന്ത് ശ്രീകാര്യം പൊലീസിൽ പരാതി നൽകി.
ബിജെപി കഴക്കൂട്ടം മണ്ഡലം ഭാരവാഹികൾ പൗഡിക്കോണത്തെ പാർട്ടി ഓഫീസിലേക്ക് വിളിച്ചുവരുത്തി വിചാരണ ചെയ്തതിനുശേഷമാണ് കൈ തല്ലിച്ചതച്ചതെന്ന് പരാതിയിൽ പറയുന്നു. പട്ടിക കഷ്ണം ഉപയോഗിച്ചാണ് കൈ തല്ലി ചതച്ചത്. വിചാരണയും അക്രമവും നടത്തിയത് ബിജെപി കഴക്കൂട്ടം മണ്ഡലം പ്രസിഡൻറ് ബി.ജെ. വിഷ്ണു, വൈസ് പ്രസിഡൻറ് ഹരി എന്നിവരുടെ നേതൃത്വത്തിലാണ്. സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ ഇട്ട പോസ്റ്റും കമന്റുമാണ് ബിജെപി നേതാക്കളെ പ്രകോപിച്ചത് എന്നും പരാതിയിലുണ്ട്.
അതേസമയം, സായി പ്രശാന്ത് പാർട്ടി ഓഫീസ് ആക്രമിച്ചെന്ന് ബിജെപി കഴക്കൂട്ടം മണ്ഡലം ഭാരവാഹികൾ ശ്രീകാര്യം പൊലീസിൽ മറുപരാതി നൽകി.
Previous Post Next Post