തിരുനക്കര പകൽപൂരം: കോട്ടയം നഗരത്തിൽ ഗതാഗത ക്രമീകരണം ഏർപ്പെടുത്തി; യാത്രക്കാർ അറിയേണ്ടതെല്ലാം



കോട്ടയം: തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ പകൽപൂരം പ്രമാണിച്ചു കോട്ടയം നഗരത്തിൽ ഈ മാസം 20ന് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. 20ന് ഉച്ചയ്ക്ക് രണ്ടു മണിമുതലാണ് ഗതാഗതം ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്. തിരുനക്കര ക്ഷേത്രത്തിലെ ഏഴാം ഉത്സവ ദിവസമായ 20നാണ് പ്രസിദ്ധമായ പകൽപൂരം നടക്കുന്നത്. വൈകുന്നേരം നാലു മണിക്കാണ് പകൽപൂരത്തിന് തുടക്കമാകുക.

ഗതാഗത ക്രമീകരണങ്ങൾ അറിയാം


എംസി റോഡിലൂടെ നാട്ടകം ഭാഗത്തുനിന്നു വരുന്ന വലിയ വാഹനങ്ങൾ സിമന്റ് കവലയിൽനിന്ന് ഇടതുതിരിഞ്ഞ് പാറേച്ചാൽ ബൈപ്പാസ്, തിരുവാതുക്കൽ, കുരിശുപള്ളി, അറുത്തൂട്ടി ജങ്ഷനിൽ എത്തി വലതുതിരിഞ്ഞ് ചാലുകുന്ന് ജങ്ഷനിലെത്തി മെഡിക്കൽ കോളേജ് ഭാഗത്തേക്ക് പോകുക. കുമരകം ഭാഗത്തേക്കുപോകേണ്ട വാഹനങ്ങൾ തിരുവാതുക്കൽ, അറുത്തൂട്ടി വഴി പോകുക.
  • എംസി റോഡിലൂടെ വരുന്ന കിഴക്കോട്ടുപോകേണ്ട ചെറുവാഹനങ്ങൾ മണിപ്പുഴയിൽനിന്നു വലത്തോട്ടു തിരിഞ്ഞ് ബൈപാസ് റോഡ്‌, ഈരയിൽക്കടവ് വഴി മനോരമ ജങ്ഷനിലെത്തി കിഴക്കോട്ടുപോകുക. വലിയ വാഹനങ്ങൾ മണിപ്പുഴ ജങ്ഷനിൽനിന്നു തിരിഞ്ഞ് കടുവാക്കുളം, കൊല്ലാടുവഴി കഞ്ഞിക്കുഴിയിലെത്തി പോകുക.
  • നാഗമ്പടത്തുനിന്നു വരുന്ന വാഹനങ്ങൾ സിയേഴ്സ് ജങ്ഷൻ, റെയിൽവേ സ്റ്റേഷൻ, ലോഗോസ് വഴി ചന്തക്കവലയിലെത്തി മാർക്കറ്റ് വഴി എംഎൽ റോഡേ കോടിമത ഭാഗത്തേക്ക് പോകുക.
കുമരകം ഭാഗത്തുനിന്നു വരുന്ന വാഹനങ്ങൾ ബേക്കർ ജങ്ഷനിലെത്തി സിയേഴ്സ് ജങ്ഷൻ വഴി വലത്തോട്ട് തിരിഞ്ഞ് ബസ് സ്റ്റാൻഡിലേക്ക് പോകുക.
നാഗമ്പടം സ്റ്റാൻഡിൽനിന്നു കാരാപ്പുഴ, തിരുവാതുക്കൽ ഭാഗത്തേക്ക് പോകേണ്ട ബസുകൾ ബേക്കർ ജങ്ഷനിലെത്തി അറുത്തൂട്ടി വഴി തിരുവാതുക്കൽ ഭാഗത്തേക്കുപോവുക
കെകെ റോഡിലൂടെ വരുന്ന ചങ്ങനാശേരി ഭാഗത്തേക്കു പോകേണ്ട വലിയ വാഹനങ്ങൾ കഞ്ഞിക്കുഴി, ദേവലോകം, കടുവാക്കുളം വഴിയും പ്രൈവറ്റ് ബസുകൾ കളക്ടറേറ്റ്, ലോഗോസ്, ശാസ്ത്രി റോഡ്, കുര്യൻ ഉതുപ്പ് റോഡുവഴി നാഗമ്പടം ബസ് സ്റ്റാൻഡിലേക്ക് പോകേണ്ടതാണ്.
Previous Post Next Post