കങ്ങഴ വില്ലേജ് ഓഫിസിൽ വില്ലേജ് ഓഫിസർ ഇല്ലാതായിട്ട് ഒരു മാസം


കോട്ടയം : കങ്ങഴ വില്ലേജ് ഓഫിസിൽ വില്ലേജ് ഓഫിസർ ഇല്ലാതായിട്ട് ഒരു മാസം കഴിഞ്ഞു.. വില്ലേജ് സംബന്ധിച്ചുള്ള കാര്യങ്ങൾക്ക് ചെല്ലുന്ന ജനങ്ങൾ ബുദ്ധിമുട്ടിലായി... അന്വേഷിച്ചാൽ നിലവിൽ നെടുംകുന്നം വില്ലേജ്  ഓഫീസർക്കു ആണ് ചുമതല എന്ന് പറയും.. അവരാണെങ്കിൽ ആഴ്ചയിൽ രണ്ടു ദിവസമേ ഉള്ളു.. വാഴൂർ പഞ്ചായത്തിന്റെ 11,12... വാർഡുകളിൽ പെട്ട ജനങ്ങൾക്ക് വില്ലേജിൽ നിന്നും നേരിട്ട് ലഭിക്കേണ്ടതായിട്ടുള്ള കാര്യങ്ങൾക്ക് തടസം നേരിടുന്നതായി പാമ്പാടിക്കാരൻ ന്യൂസിനോട് പറഞ്ഞു 
റവന്യൂ അധികാരികൾ പുതിയ ഓഫീസറെ നിയമിച്ച്  ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം 
Previous Post Next Post