കാട്ടാന ആക്രമണം…നിർത്തിയിട്ടിരുന്ന ജീപ്പ് തകർത്തു
 
ഇടുക്കി : മൂന്നാർ കന്നിമല ടോപ് ഡിവിഷനിൽ വീണ്ടും കാട്ടാന ആക്രമണം. ലയങ്ങളുടെ സമീപം നിർത്തിയിട്ടിരുന്ന ജീപ്പ് കാട്ടാന ആക്രമിച്ചു. ജീപ്പിന്‍റെ ഗ്ലാസുകളും മുകള്‍ഭാഗവും ആന തകര്‍ത്തു. കഴിഞ്ഞദിവസം കാട്ടാന ആക്രമണത്തിൽ ഓട്ടോ ഡ്രൈവറായ സുരേഷ് കുമാര്‍ കൊല്ലപ്പെട്ടത് ഇതേ സ്ഥലത്താണ്.

സുരേഷ് കുമാറിന്റെ മരണത്തിന് ശേഷം വലിയ ഭീതിയിലാണ് പ്രദേശവാസികൾ. ജനവാസ മേഖലയിൽ കാട്ടാന എത്തുന്നതിന്റെ ആശങ്കയിലാണ് ജനങ്ങൾ.കാട്ടാനകളെ ഉൾക്കാട്ടിലേക്ക് തുരത്തമെന്നാണ് നാട്ടുകാരുടെ ആവശ്യം
Previous Post Next Post