കോൺഗ്രസ് നേതാക്കളായ തമ്പാനൂർ സതീഷും പത്മിനി തോമസും അടക്കമുള്ളവർ ബിജെപിയിൽകോൺഗ്രസ് നേതാക്കളായ തമ്പാനൂർ സതീഷും പത്മിനി തോമസും അടക്കമുള്ളവർ ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്ത് ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിലെത്തിയാണ് ഇരുവരും അംഗത്വം സ്വീകരിച്ചത്. തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറും പാർട്ടി സംസ്ഥാന അധ്യക്ഷനും ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു. ഡിസിസി മുൻ ജനറൽ സെക്രട്ടറിയായ സതീഷ് പുനഃസംഘടനയിൽ പ്രതിഷേധിച്ച് അടുത്തിടെ പാർട്ടി വിട്ടിരുന്നു.

പത്മിനി തോമസിനെ ഷാൾ അണിയിച്ച കെ. സുരേന്ദ്രനാണ്. പത്മിനിക്കൊപ്പം പത്മിനിയുടെ രണ്ട് മക്കളും ബിജെപിയിൽ ചേർന്നു. ഡിസിസി മുൻ ജനറൽ സെക്രട്ടറി സതീഷിനൊപ്പം ഉദയകുമാറും പൂന്തുറ മുൻ വാർഡ് കൗൺസിലർ പീറ്റർ സോളമനും ബിജെപിയിൽ ചേർന്നു.

കോൺഗ്രസിൽ വേണ്ട പരിഗണന ലഭിച്ചില്ലെന്നും അതൃപ്തി ചൂണ്ടിക്കാട്ടി പാർട്ടി നേതൃത്വത്തിന് കത്ത് നൽകിയിരുന്നുവെന്നും പത്മിനി തോമസ് പറഞ്ഞിരുന്നു. ബിജെപി അംഗത്വം സ്വീകരിച്ച ശേഷം കൂടുതൽ പ്രതികരിക്കാം എന്നും പത്മിനി തോമസ് വ്യക്തമാക്കി. സ്‌പോർട്‌സ് കൗൺസിൽ മുൻ പ്രസിഡന്റ് ആയിരുന്നു പത്മിനി തോമസ്. കെപിസിസി കായിക വേദിയുടെ സംസ്ഥാന അധ്യക്ഷയായും പ്രവർത്തിച്ചിട്ടുണ്ട്.

Previous Post Next Post