രാഹുൽ മാങ്കൂട്ടത്തിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്

 


യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനെതിരെ വീണ്ടും കേസെടുത്ത് പൊലീസ്. സെക്രട്ടറിയേറ്റിന് മുന്നിലെ സിപിഒ സമരവുമായി ബന്ധപ്പെട്ടാണ് കേസ്. കേസിൽ ഒന്നാംപ്രതിയാണ് രാഹുൽ . കെ എസ് യു ജില്ലാ പ്രസിഡന്റ് ഗോപു നെയ്യാർ, യൂത്ത് കോൺഗ്രസ് ഉപാധ്യക്ഷൻ അബിൻ വർക്കി ഉൾപ്പെടെ ആറ് പേരാണ് പ്രതിപ്പട്ടികയിലുള്ളത്.

അധികൃതമായി സംഘം ചേരൽ, റോഡ് ഉപരോധിക്കൽ, ഗതാഗത തടസ്സം സൃഷ്ടികൾ എന്നിവയ്ക്കെതിരെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.
തിരുവനന്തപുരം കണ്ടോൺമെന്റ് പോലീസ് ആണ് കേസെടുത്തത്.

രാഹുലിനെ ഒന്നാം പ്രതിയാക്കി കഴിഞ്ഞ ദിവസവും കണ്ടോൺമെന്റ് പൊലീസ് കേസെടുത്തിരുന്നു. അർദ്ധരാത്രിയിലെ കോൺഗ്രസ് പ്രതിഷേധവുമായി ബന്ധപ്പെട്ടായിരുന്നു കേസ്.

Previous Post Next Post