ഡോക്ടറുടെ വീട് കുത്തി തുറന്ന് വൻ മോഷണംതിരുവനന്തപുരം: ആറ്റിങ്ങലില്‍ ഡോക്ടറുടെ വീട് കുത്തിത്തുറന്ന് വൻ മോഷണം. കുന്നിലെ ദന്തൽ സർജൻ ഡോക്ടർ അരുൺ ശ്രീനിവാസിന്‍റെ വീട്ടിലാണ് മോഷണം നടന്നത്. 

50 പവൻ സ്വർണവും ബാങ്ക് ലോൺ അടയ്ക്കാൻ വച്ചിരുന്ന നാലര ലക്ഷം രൂപയുമാണ് മോഷ്ടാക്കൾ കവര്‍ന്നത്. കിടപ്പുമുറിയിലെ ലോക്കര്‍ കുത്തിത്തുറന്നാണ് മോഷണം നടത്തിയത്. ഡോക്ടറും കുടുംബാംഗങ്ങളും ബന്ധുവീട്ടില്‍ പോയ സമയത്താണ് മോഷണം നടന്നിരിക്കുന്നത്.
Previous Post Next Post