മുഖം പതിഞ്ഞ വീഡിയോ ഉണ്ട്, ഇതുവരെ പരാതി നൽകിയിട്ടില്ല, ഇനി വന്നാൽ..., കൊല്ലത്തെ ബർഗർ ലോഞ്ച് മുതലാളി പറയുന്നു! കൊല്ലം: ചെടി മോഷ്ടാവിനെ കൊണ്ട് പൊറുതിമുട്ടി കൊല്ലം ജവഹർ ജങ്ഷനിലെ ഫാസ്റ്റ് ഫുഡ് സ്ഥാപനമായ ബർഗർ ലോഞ്ചിന്‍റെ നടത്തിപ്പുകാർ. പല തവണ മണി പ്ലാന്‍റുമായി കടന്നുകളഞ്ഞ മോഷ്ടാവ് ഒടുവിൽ സി സി ടി വിയിലും കുടുങ്ങി. പ്രഭാത നടത്തക്കാരന്‍റെ വേഷത്തിൽ രാവിലെ ആറരയോടെയാണ് മോഷ്ടാവ് എത്താറുള്ളത്.

റോഡിൽ തിരക്കൊഴിയുന്ന തക്കം നോക്കി ചെടിയുമായി കടന്നു കളയും. കഴിഞ്ഞ മാസം 27 നും 28 നും ഒരേ സമയത്തുള്ള ദൃശ്യങ്ങളാണ് സി സി ടി വിയിൽ പതിഞ്ഞത്. തത്കാലം പൊലീസിൽ പരാതി നൽകിയിട്ടില്ല. ഇനിയും മോഷണമുണ്ടായാൽ പരാതി നൽകാനാണ് തീരുമാനമെന്ന് മാനേജർ സായൂജ് വ്യക്തമാക്കി. 

Previous Post Next Post