തൃശ്ശൂരിൽ പാപ്പാൻമാർ തമ്മിലടിച്ചു; കോട്ടയം സ്വദേശിയായ ഒരാൾക്ക് പരിക്കേറ്റു

 


തൃശ്ശൂർ: തൃശ്ശൂരിൽ പാപ്പാന്മാർ തമ്മിൽ സംഘർഷമുണ്ടായതിനെ തുടർന്ന് ഒരാൾക്ക് പരിക്ക്. കേച്ചേരി പറപ്പൂക്കാവ് പൂരം കഴിഞ്ഞ് മടങ്ങുന്നതിനിടയാണ് സംഭവം. പാപ്പാൻമാരിലൊരാളായ കോട്ടയം സ്വദേശി ബിജിക്ക് ആണ് പരിക്കേറ്റത്. ഇയാളെ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

Previous Post Next Post