ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ. കുറവിലങ്ങാട് : ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. വടയാർ മിഠായിക്കുന്നം പൊതി ഭാഗത്ത് ചാമക്കാലയിൽ വീട്ടിൽ ബിജു എന്ന് വിളിക്കുന്ന ബിനൂബ് തോമസ് (39) എന്നയാളെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ കഴിഞ്ഞദിവസം തന്റെ ഭാര്യയുടെ അനിയത്തിയുടെ വീട്ടിലെത്തി ഇവിടെവച്ച്  ഭാര്യയുമായി കുടുംബപരമായ പ്രശ്നത്തിന്റെ പേരിൽ വാക്ക്തർക്കം ഉണ്ടാവുകയും തുടർന്ന്  തന്റെ കയ്യിൽ കരുതിയിരുന്ന കത്തി കൊണ്ട്  ഭാര്യയുടെ തലയിൽ വെട്ടി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച ഭാര്യാമാതാവിനും പരിക്കേറ്റു. തുടർന്ന് ഇയാൾ സംഭവസ്ഥലത്തുനിന്ന്   കടന്നു കളയുകയായിരുന്നു. പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും തുടർന്ന് നടത്തിയ തിരിച്ചിലിൽ ഇയാളെ പിടികൂടുകയുമായിരുന്നു. കുറവിലങ്ങാട് സ്റ്റേഷൻ എസ്.എച്ച്. ഓ നോബിൾ പി ജെ, എസ്.ഐ സുമിത എസ്.എൻ, സി.പി.ഓ മാരായ പ്രവീൺകുമാർ, ഡിപിൻ കെ.സി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.
Previous Post Next Post