"ആ തലയോട്ടികൾ എനിക്ക് ഗുണ കേവിൽ നിന്നും കിട്ടിയതാണ്"! ചരിത്രം തിരുത്തി മഞ്ഞുമേൽ ബോയ്സ്; രഹസ്യം വെളിപ്പെടുത്തി കമൽ ഹാസൻ!

 


മലയാള സിനിമയിലെ സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിലേക്ക് ചുവടുവെക്കുകയാണ് ചിദംബരം സംവിധാനം ചെയ്ത മഞ്ഞുമേൽ ബോയ്സ് എന്ന ചിത്രവും. 2006 ല്‍ കൊടെക്കനാലിലെ ഗുണകേവില്‍ അകപ്പെട്ടുപോയ സുഹൃത്തിനെ രക്ഷിച്ച എറണാകുളം മഞ്ഞുമ്മലില്‍ നിന്നും പോയ യുവാക്കളുടെ യഥാർഥ അനുഭവം ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. ജാന്‍ എ മനിന് ശേഷം ചിദംബരം സംവിധാനംചെയ്ത ചിത്രമാണ് മഞ്ഞുമ്മല്‍ ബോയ്‍സ്.

സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ഖാലിദ് റഹ്‌മാൻ, ലാൽ ജൂനിയർ, ചന്തു സലീംകുമാർ, അഭിറാം രാധാകൃഷ്‍ണൻ, ദീപക് പറമ്പോൽ, വിഷ്‍ണു രഘു, അരുൺ കുര്യൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. കമല്‍ഹാസനെയും കണ്‍മണി അന്‍പോടു കാതലന്‍ എന്ന പാട്ടിനെയുമൊക്കെ പ്രാണവായുവായി ചേര്‍ത്തു പിടിക്കുന്ന ആരാധകരെ സംബന്ധിച്ച് ഈ ചിത്രം ഹൃദയത്തിലേറ്റാൻ അധിക സമയം വേണ്ടി വന്നില്ല. അതുകൊണ്ട് തന്നെ സമീപകാലത്തൊന്നും ഒരു മലയാള സിനിമയ്ക്ക് കിട്ടാത്ത സ്വീകാര്യതയാണ് തമിഴ്‌നാട്ടില്‍ മഞ്ഞുമ്മല്‍ ബോയ്‌സിന് ലഭിക്കുന്നത്. സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ മാത്രം റിലീസ് ചെയ്ത ചിത്രമിന്ന് കൂടുതല്‍ തിയറ്ററുകളിലേക്ക് എത്തി കഴിഞ്ഞു.

ഇതിനെല്ലാം ഒടുവിൽ മഞ്ഞു ബോയ്സിനെ കാണാൻ യഥാർത്ഥ ഉലകനായകൻ തന്നെ നേരിട്ട് എത്തുകയും ചെയ്തു. മഞ്ഞുമ്മൽ ബോയ്സിനെ കാണാൻ എത്തിയ കമൽഹാസൻ വർഷങ്ങൾക്കിപ്പുറം ഗുണകേവിനെ കുറിച്ച് നടത്തിയ ഒരു വെളിപ്പെടുത്തലാണ് സമൂഹമാധ്യമങ്ങളിൽ വൈറലായി മാറുന്നത്. ഗുണകേവിനുള്ളിൽ നിരവധി കുരങ്ങന്മാരുടെ തലയോട്ടികൾ കാണാൻ കഴിയുമെന്നും ഹേ റാം എന്ന് തന്റെ സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന മൂന്ന് ചെറിയ തലയോട്ടികൾ ഗുണകേവിനുള്ളിൽ നിന്നും ലഭിച്ച കുരങ്ങന്മാരുടെ തലയോട്ടികൾ ആണെന്നും അദ്ദേഹം വെളിപ്പെടുത്തി. ചെറിയ കുരങ്ങന്മാർ അങ്ങോട്ടും ഇങ്ങോട്ടും ചാടുന്ന വഴിയിൽ വീണു പോകുന്നതാണ്. അവർക്ക് തിരിച്ചു കയറി വരാൻ കഴിയില്ല. അവർ അവിടെ തന്നെ കിടന്നു മരിച്ചുപോകും എന്നാണ് കമൽ ഹാസൻ പറഞ്ഞത്.

ഫെബ്രുവരി 22 ന് റിലീസ് ചെയ്ത ഈ ചിത്രം 7 ദിവസം കൊണ്ട് 50 കോടി നേടി എന്നതും ശ്രദ്ധേയമാണ്. മാത്രവുമല്ല കാലങ്ങളായി മറ്റൊരു മലയാള സിനിമയും നേടാത്ത നേട്ടം കൈവരിക്കാൻ ഒരുങ്ങുകയാണ് മഞ്ഞുമ്മേൽ ബോയ്സ് എന്ന ഏറ്റവും പുതിയ സെൻസേഷൻ. നോർത്ത് അമേരിക്കയിലെ ഒരു മില്യൺ ഡോളർ ക്ലബ്ബ് കടക്കുന്ന ആദ്യ മോളിവുഡ് ചിത്രമെന്ന നിലയിൽ ഈ സർവൈവൽ ത്രില്ലർ ചരിത്രം രചിക്കും.

Previous Post Next Post