അരിക്കൊമ്പൻ ചരിഞ്ഞതായി പ്രചാരണം…ആരോഗ്യവാനാണെന്ന് വനം വകുപ്പ് 
തിരുവനന്തപുരം : തമിഴ്നാട്ടിലെ കോതയാർ ഡാമിന്റെ വൃഷ്ടിപ്രദേശത്തുള്ള അരിക്കൊമ്പൻ ചരിഞ്ഞതായി സമൂഹ മാധ്യമങ്ങളിൽ പ്രചാരണം. വാട്സാപ് ഗ്രൂപ്പുകളിലാണ് ഇതു പ്രചരിക്കുന്നത്. ഇതിൽ കഴമ്പില്ലെന്നും അരിക്കൊമ്പൻ ആരോഗ്യവാനാണെന്നും ഡാമിന്റെ വൃഷ്ടിപ്രദേശത്തു തന്നെയുണ്ടെന്നും വനം വകുപ്പ് അറിയിച്ചു.  കഴിഞ്ഞ ജൂൺ 6 നാണ് അരിക്കൊമ്പനെ തമിഴ്നാട് ക‍ളക്കാട് വനമേഖലയിൽ തുറന്നു വിട്ടത്.
Previous Post Next Post