സംവിധായകനും മൈഡിയർ കുട്ടിച്ചാത്തൻ ബാലതാരവുമായ സൂര്യ കിരൺ അന്തരിച്ചു…മൈഡിയർ കുട്ടിച്ചാത്തനിലെ ബാലതാരവും പ്രശസ്‌ത തെലുങ്ക് ചലച്ചിത്ര സംവിധായകനുമായ സൂര്യകിരൺ അന്തരിച്ചു. 48 വയസായിരുന്നു. മഞ്ഞപ്പിത്തത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെയായിരുന്നു മരണം സംഭവിച്ചത്. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.നീണ്ട ഇടവേളയ്ക്ക് ശേഷം അദ്ദേഹം സംവിധാനം ചെയ്‌ത അരസി പ്രദർശനത്തിനെത്താൻ ഇരിക്കവെയാണ് വിയോഗം. ആദ്യ ത്രിഡി ചിത്രമായ മൈ ഡിയർ കുട്ടിച്ചാത്തനിലെ ബാലതാരങ്ങളിൽ ഒരാളായിരുന്നു സൂര്യകിരൺ. 1978ൽ പുറത്തിറങ്ങിയ സ്നേഹിക്കാൻ ഒരു പെണ്ണ് എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് ചുവടു വെയ്ക്കുന്നത്. മൗനഗീതങ്ങൾ, സത്യഭാമ, പഠിക്കാത്തവൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിലൂടെ സിനിമാ രംഗത്ത് നിറസാന്നിദ്ധ്യമായി.ബാലതാരമായി 200-അധികം ചിത്രങ്ങളിൽ വേഷമിട്ട ശേഷമാണ് സൂര്യകിരൺ സംവിധാന രംഗത്തേക്ക് ചുവടുവയ്ക്കുന്നത്. 2003-ൽ പുറത്തിറങ്ങിയ സത്യം എന്ന ചിത്രത്തിലൂടെയാണ് സൂര്യകിരൺ സംവിധാന രംഗത്ത് ചുവടുറപ്പിക്കുന്നത്.ഇതിന് ശേഷം ധന 51, ബ്രഹ്‌മാസ്ത്രം, രാജു ഭായി, ചാപ്റ്റർ 6 എന്നീ ചിത്രങ്ങളിലൂടെ സംവിധാന രംഗത്ത് ശ്രദ്ധേയനായി.
Previous Post Next Post