കുളിമുറിയില്‍ ഒളിക്യാമറ വെച്ച്‌ വീട്ടമ്മയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകർത്തി പ്രചരിപ്പിച്ചവർ അറസ്റ്റിലായി






പൊന്നാനി: കുളിമുറിയില്‍ ഒളിക്യാമറ വെച്ച്‌ വീട്ടമ്മയുടെ സ്വകാര്യ ദൃശ്യങ്ങള്‍ പകർത്തി പ്രചരിപ്പിച്ചവർ അറസ്റ്റിലായി.പൊല്‍പ്പാക്കര തട്ടാൻപറമ്ബില്‍ സുബീഷ് (36), പെരുമ്ബറമ്ബ് സ്വദേശി സുശാന്ത് (32) എന്നിവരാണ് പിടിയിലായത്.
എടപ്പാള്‍ സ്വദേശിനിയുടെ സ്വകാര്യ ദൃശ്യങ്ങളാണ് ഒളിക്യാമറയില്‍ പകർത്തിയത്. സുബീഷ് പകർത്തിയ വീഡിയോ സുശാന്ത് സാമൂഹികമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുകയായിരുന്നു. ഐ.ടി. ആക്‌ട് പ്രകാരം കേസെടുത്താണ് എസ്.ഐ. ടി.സി. അനുരാജിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പ്രതികളെ അറസ്റ്റ് ചെയ്തത്
Previous Post Next Post