ബേപ്പൂരിൽ ഒരാൾക്ക് മൂന്നു വോട്ടർ തിരിച്ചറിയൽ കാർഡ്; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: കോഴിക്കോട് ബേപ്പൂരിൽ ഒരാൾക്കു മൂന്നു വോട്ടർ തിരിച്ചറിയാൽ കാർഡ് ഉള്ളതായി കണ്ടെത്തിയതിനു പിന്നാലെ തിരഞ്ഞടുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാൻ നിർദേശം. സംസ്ഥാനത്തെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗളിന്‍റേതാണ് നടപടി.

രണ്ട് ഇലക്‌ടറൽ റഡിസ്ട്രേഷൻ ഓഫിസർമാർ (ഇആർഒ), ഒരു ബൂത്ത് ലവൽ ഓഫിസർ (ബിഎൽഒ) എന്നിവരെ സസ്പെൻഡ് ചെയ്യാനാണ് കോഴിക്കോട് ജില്ലാ കലക്‌ടർക്ക് നിർദേശം നൽകിയത്.
Previous Post Next Post