ശബരി കെ റൈസ് ബ്രാൻഡിൽ സപ്ലൈകോ വിതരണം ചെയ്യുന്ന അരിയുടെ സംസ്ഥാനതല ഉദ്ഘാടനം നാളെതിരുവനന്തപുരം: ശബരി കെ  റൈസ് ബ്രാൻഡിൽ സപ്ലൈകോ വിതരണം ചെയ്യുന്ന അരിയുടെ  സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ  തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ മാർച്ച് 13ന് ഉച്ചയ്ക്ക് 12ന് നിർവഹിക്കും.  ഭക്ഷ്യ പൊതുവിതരണ മന്ത്രി അഡ്വ. ജി ആർ അനിൽ അദ്ധ്യക്ഷനായിരിക്കും. ശബരി കെ ബ്രാൻഡിൽ  ജയ അരി 29 രൂപ നിരക്കിലും കുറുവ, മട്ട അരി 30 രൂപ നിരക്കിലും  ആണ് വിതരണം ചെയ്യുക. ഒരു റേഷൻ കാർഡ് ഉടമയ്ക്ക് 5 കിലോഗ്രാം അരിയാണ് ലഭിക്കുക.  തിരുവനന്തപുരം മേഖലയിൽ ജയ അരിയും, കോട്ടയം – എറണാകുളം മേഖലകളിൽ മട്ട അരിയും, കോഴിക്കോട് മേഖലയിൽ കുറുവ അരിയും ആണ് വിതരണം ചെയ്യുക. ശബരി കെ റൈസിൻറെ ആദ്യ വില്പന  പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി നിർവഹിക്കും. മേയർ ആര്യ രാജേന്ദ്രൻ, എംഎൽഎമാരായ ആന്റണി രാജു, കടകംപള്ളി സുരേന്ദ്രൻ, വി കെ പ്രശാന്ത് എന്നിവർ മുഖ്യാതിഥികൾ ആയിരിക്കും. ഡെപ്യൂട്ടി മേയർ പി കെ രാജു, കോർപ്പറേഷൻ  ടാക്‌സ് അപ്പീൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പാളയം രാജൻ   എന്നിവർ പങ്കെടുക്കും  സപ്ലൈകോ ജനറൽ മാനേജർ സൂരജ് ഷാജി, തിരുവനന്തപുരം റീജിയണൽ മാനേജർ ജലജ ജി എസ് റാണി എന്നിവർ സന്നിഹിതരായിരിക്കും.
Previous Post Next Post