രണ്ട് കുട്ടികളെ കഴുത്തറുത്ത് കൊന്നു; പ്രതിയെ ഏറ്റുമുട്ടലിൽ 'വകവരുത്തി' പൊലീസ്


യു .പി : കടം വാങ്ങാൻ സുഹൃത്തിൻറെ വീട്ടിലെത്തിയ ശേഷം രണ്ട് കുട്ടികളെ കഴുത്തറുത്ത് കൊന്ന പ്രതി പൊലീസുമായുളള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഉത്തരപ്രദേശിലെ ബുദൗണിലാണ് സംഭവം. ബാർബറായ സാജിത് റാൻ എന്നയാളാണ് യുപി പൊലീസിൻറെ എൻകൗണ്ടറിൽ കൊല്ലപ്പെട്ടത്. രണ്ട് കുട്ടികളെ അതിക്രൂരമായ കഴുത്തറുത്ത് കൊന്ന കേസിലെ പ്രതിയാണ് സാജിത് റാൻ. ബുദൗണിലെ ബാബ കോളനിയിൽ ബാർബർ ഷോപ്പ് നടത്തിവരികയായിരുന്നു സാജിത് റാൺ. കൊല്ലപ്പെട്ട കുട്ടികളുടെ പിതാവ് വിനോദും സാജിതും സുഹൃത്തുക്കളായിരുന്നു. ചൊവ്വ കേസിലെ പ്രതിയായ സാജിത് പണം കടം വാങ്ങാനായി വിനോദിൻറെ വീട്ടിലെത്തി. അതിനുശേഷമാണ് നാടിനെ നടുക്കിയ രണ്ട് കൊലപാതകങ്ങൾ ആ വീട്ടിൽ അരങ്ങേറിയത്.

വിനോദ് വീട്ടിൽ ഇല്ലാതിരുന്ന സമയത്താണ് പ്രതി സാജിത് 5000 രൂപ കടം ചോദിച്ച് വിനോദിൻറെ വീട്ടിലെത്തിയത്. ഭാര്യയും മൂന്ന് മക്കളും മാത്രമേ ഈ സമയം വീട്ടിൽ ഉണ്ടായിരുന്നുളളൂ. സാജിതിന് ചായ എടുക്കാനായി വിനോദിൻറെ ഭാര്യ അകത്തേയ്ക്ക പോയ സമയത്ത് പ്രതി വിനോദിൻറെ 2 മക്കളെയും ആക്രമിക്കുകയായിരുന്നു. വിനോദിൻറെ മൂത്ത മകൻ ആയുഷിനോട് അമ്മ വീടിൻ്റെ മുകളിൽ നടത്തുന്ന ബ്യൂട്ടി പാർലർ കാണിച്ചുതരാൻ ആവശ്യപ്പെട്ട പ്രതി കുട്ടിയെയും കൊണ്ട് രണ്ടാമത്തെ നിലയിലേക്ക് പോകുകയായിരുന്നു.
Previous Post Next Post