മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിന് നെയ്യാറ്റിന്‍കരയിൽ തുടക്കമായി

തിരുവനന്തപുരം: ഇടതുമുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം രണ്ടാം ഘട്ടത്തിലേക്ക്. മുഖ്യമന്ത്രി പിണറായി വിജയന്റെ തിരഞ്ഞെടുപ്പ്‌ പ്രചാരണത്തിന് നെയ്യാറ്റിന്‍കരയിൽ തുടക്കമായി.

സംസ്ഥാനത്തുടനീളം 60 പ്രചാരണ യോഗങ്ങളില്‍ മുഖ്യമന്ത്രി പങ്കെടുക്കും. തിരുവനന്തപുരത്ത് സി.പി.ഐ സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രനു വേണ്ടി വോട്ടു ചോദിച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍റെ പര്യടനം ആരംഭിച്ചത്.

ഒരു ലോക്സഭാ മണ്ഡലത്തില്‍ മൂന്ന് റാലികള്‍ വീതമാണ് നിശ്ചയിച്ചിരിക്കുന്നത്. പൗരത്വ നിയമ ഭേദഗതിക്കെതിരെ ഇടതുമുന്നണി നടത്തിയ ആറ് റാലികളില്‍ മുഖ്യമന്ത്രി പ്രസംഗിച്ചിരുന്നു. സി.എ.എ പ്രചാരണ പരിപാടി അവസാനിച്ചതിന് പിന്നാലെയാണ് മറ്റുവിഷയങ്ങളും കൂടി ഉന്നയിച്ച് മുഖ്യമന്ത്രിയുടെ സംസ്ഥാന പര്യടനം.
Previous Post Next Post